മാനന്തവാടി: ഭർത്താവും സുഹൃത്തും ചേർന്ന് ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ റിമാന്റിൽ. പാക്കം ചേകാടി തോണിക്കടവ് വീട്ടിൽ ടി.എ.സനൽകുമാർ (38), പാക്കം ചേകാടി കട്ടകണ്ടി കെ.എസ്.സുധീഷ് (35) എന്നിവരാണ് റിമാന്റിലായത്. പ്രതികൾ പുൽപ്പള്ളി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
മാനന്തവാടി എ.എസ്.പി.യുടെ ചുമതലയുള്ള എസ്.എം.എസ് ഡിവൈ.എസ്.പി. പി.കുബേരൻ നമ്പൂതിരിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പുൽപ്പള്ളി ചേകാടിയിൽ കഴിഞ്ഞ ഡിസംബർ 18ന് രാത്രിയാണ് അതിക്രമം നടന്നത്. ഭാര്യയെ സുഹൃത്തായ ചേകാടി തോണിക്കരയിൽ സുനിലിന്റെ വീട്ടിൽ എത്തിച്ച് ഇരുവരും ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഭാര്യയെ വിവരം പുറത്ത് അറിയിച്ചാൽ കൊന്ന് കളയുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി പ്രതികളെ കോടതി റിമാന്റ് ചെയ്തു.കൂട്ട ബലാൽസംഘത്തിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അപേക്ഷ നൽകും.