കൽപ്പറ്റ: ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ബി.ജെ.പി കൽപ്പറ്റയിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പാർട്ടി ഉത്തരമേഖലാ പ്രസിഡന്റ് വി.വി രാജൻ യോഗം ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷങ്ങളിൽ ഭീതി വളർത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇടത്, വലത്,ജിഹാദി കൂട്ടുകെട്ടിനെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷലിപ്തമായ പ്രചരണങ്ങൾ നടത്തുകയാണ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെന്നും ഇത് രാജ്യത്തെ സൗഹാർദ്ദാന്തരീക്ഷത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി.എം സുബീഷ് അദ്ധ്യക്ഷത വഹിച്ചു. പി.ജി.ആനന്ദകുമാർ, കെ.സുബ്രഹ്മണ്യൻ, എം.ശാന്തകുമാരി, കെ.സദാനന്ദൻ, ആരോട രാമചന്ദ്രൻ,എം.പി.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റയിൽ നടന്ന ബി.ജെ.പി ജന ജാഗ്രതാ സദസ്സ് പാർട്ടി ഉത്തരമേഖലാ പ്രസിഡന്റ് വി.വി രാജൻ ഉദ്ഘാടനം ചെയ്യുന്നു