ഫറോക്ക്:ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർത്ഥം എൽ ഡി എഫ് നടത്തിയ ജില്ലാ പ്രചാരണ ജാഥയ്ക്ക് ബേപ്പൂർ മണ്ഡലത്തിൽ വരവേൽപ്പ് നൽകി.രാമനാട്ടുകരയിൽ എൽ ഡി എഫ് നേതാക്കളായ വി കെ സി മമ്മദ് കോയ എം എൽ എ , രാമനാട്ടുകര നഗരസഭാദ്ധ്യക്ഷൻ വാഴയിൽ ബാലകൃഷണൻ, എം ഗിരീഷ് , നരിക്കുനി ബാബുരാജ് , പി സി രാജൻ , രാജൻ പുൽപ്പറമ്പിൽ തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിച്ചു . മജീദ് വെൺമരത്ത് അദ്ധ്യക്ഷത വഹിച്ചു. പേട്ട മൈതാനത്തു നടന്ന സ്വീകരണത്തിൽ ഡോ: കെ ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ കരുണയ്ക്കു സമീപം നൽകിയ സ്വീകരണത്തിൽ സി ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂരിലെ അരക്കിണറിൽ
കെ പി ഹുസയിൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ദേശീയ കൗൺസിൽ അംഗം സി ദിവാകരൻ സംസാരിച്ചു.
ജാഥയുടെ ലീഡർ പി മോഹനൻ മാസ്റ്റർ, ഡെപ്യൂട്ടി ലീഡർമാരായ ടി വി ബാലൻ, മനയത്ത് ചന്ദ്രൻ , മാനേജർ മുക്കം മുഹമ്മദ് , എൽ ഡി എഫ് നേതാക്കളായ പി സതീദേവി , പി കുഞ്ഞഹമ്മദ് മാസ്റ്റർ , കെ ലോഹ്യ ,പി ഗവാസ്, പി സുരേഷ് ബാബു ,എ ബാലകൃഷ്ണൻ ,കെ കെ ദിനേശ്, എൻ കെ അബ്ദുൽ അസീസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല, കോഴിക്കോട് കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സി രാജൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.