padavalam

തിരൂർ : ഒരാൾപൊക്കത്തിലുള്ള പടവലം അത്ഭുതക്കാഴ്ച്ചയാവുന്നു. പട്ടർനടക്കാവ് മുട്ടിക്കാട് പരിയാരത്ത് മുഹമ്മദ് അലി ഹാജിയുടെ തോട്ടത്തിലാണ് ഏഴടിയോളം നീളത്തിൽ പടവലം വിളഞ്ഞുനിൽക്കുന്നത്. ഇപ്പോൾ നിലത്തു തട്ടിയ പടവലം വളഞ്ഞു തിരിഞ്ഞാണ് വളരുന്നത്. ഓരോ ദിവസവും മൂന്നുനാല് ഇഞ്ചു വലിപ്പത്തിലാണ് വളർച്ച. പ്രവാസിയായിരുന്ന മുഹമ്മദ് അലി ഹാജി വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. അന്നുതൊട്ട് പച്ചക്കറി കൃഷി നടത്തിവരികയാണ്.