അമ്പലവയൽ: അമ്പലവയൽ സി.എച്ച്.സിയിലെ പഴയ കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി രാജൻ ആശുപത്രിയിൽ തീപിടിച്ചത് കണ്ടത്. തുടർന്ന് പ്രദേശവാസികളെ വിളിച്ചുകൂട്ടി. ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് കരുതുന്നത്.