kezhal
കീഴല്‍ യു.പി സ്‌കൂള്‍ മാനേജ്മമെന്റിനെതിരെ അധ്യാപക സംഘടനകളും രാഷ്ട്രീയ കക്ഷികളും നടത്തിയ ധര്‍ണ്ണ

വടകര: കീഴല്‍ യു.പി സ്‌കൂള്‍ പ്രധാനാദ്ധ്യാപികയെ സസ്‌പെന്റ് ചെയ്ത് ആറ്മാസമായിട്ടും തിരിച്ചെടുക്കാത്ത മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ അദ്ധ്യാപക സംഘടനകളും വിവിധ രാഷ്ട്രീയ കക്ഷികളും സായാഹ്ന ധര്‍ണ നടത്തി. ഹൈക്കോടതി സസ്‌പെന്‍ഷൻ പിൻവലിച്ചിട്ടും മാനേജർ സ്റ്റേവാങ്ങി അധ്യാപികക്കെതിരെ പകപോക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. ആദ്യഘട്ടമാണ് സായാഹ്ന ധര്‍ണയെന്നും കൂടുതല്‍ കടുത്ത സമരപരിപാടികളിലേക്ക് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.