ചേളന്നൂർ :പെരുമ്പൊയിൽ ഹരിതം കുടുംബശ്രീയുടെ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് ആറാം വാർഡ് മെമ്പർ പി കെ കവിത ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കെ ദിവ്യ,
കെ.സി പ്രബില ,ഡാൻസാനിയ, സുമ, റീജ എന്നിവർ സംബന്ധിച്ചു. ആറ് തയ്യൽ മെഷിനുകൾ സ്വന്തമായി വാങ്ങി 6 പേരടങ്ങുന്ന ഗ്രൂപ്പുകളായി തൃശ്ശൂരിൽ നിന്നുള്ള റസിയ ഉമ്മറിന്റെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത് .
സ്ഥാപനങ്ങളുടെയും ,ക്ലബുകളുടെയും പേര് പ്രിന്റ് ചെയ്തു കൊടുത്താണ് ഇവർ സഞ്ചി നിർമ്മിക്കുന്നത് . ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ മെഷീനുകൾ വാങ്ങി യൂണിറ്റ് വിപുലീകരിക്കും.