കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജ്ഞാനപീഠം പുരസ്കാര ജേതാവ് മഹാകവി അക്കിത്തത്തിന്റെ ' ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ' എന്ന കൃതിയെ അധികരിച്ച് സംസ്ഥാന തലത്തിൽ ലേഖന മത്സരം നടത്തുന്നു. 15 മുതൽ 25 വയസ് വരെയുള്ളവരെയും 26 മുതൽ 40 വയസ് വരെയുള്ളവരെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നവർ വയസ് തെളിയിക്കുന്ന രേഖകളും ലേഖനത്തോടൊപ്പം അയക്കേണ്ടതാണ്.ലേഖനം 5 ഫുൾസ്കാപ്പ് പേപ്പറിൽ കവിയാത്തതാവണം.ജനുവരി 30 നകം പൂർണ്ണ വിലാസത്തോടെ ഫോൺനമ്പർ സഹിതം ജനറൽ സെക്രട്ടറി, തപസ്യ, സംസ്കൃതി ഭവൻ, അരങ്ങിൽ ആർക്കേഡ്, തളി, ചാലപ്പുറം പി.ഒ, കോഴിക്കോട് - 673002 എന്ന വിലാസത്തിൽ കിട്ടിയിരിക്കണം.ഫെബ്രുവരി എട്ടിന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന തപസ്യയുടെ വാർഷിക സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.9895395973, 8281468116 എന്നീ നമ്പറുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.