കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ എല്ലാവരും ഒരുമിച്ചാണെങ്കിൽ മാത്രമേ ഗുണം ചെയ്യൂ എന്നും ഭിന്നിച്ചാണെങ്കിൽ ഗുണം ഉണ്ടാവില്ലെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ള്യാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.അക്രമങ്ങൾ ഇല്ലാത്ത മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത സമരമാണ് വേണ്ടത്.

നിയമഭേദഗതി സംബന്ധിച്ച് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഭരണഘടനയെ ഛിന്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ തീരുമാനം എടുക്കുന്നതിൽ എന്തിനാണ് നാലാഴ്ചത്തെ സമയമെന്ന് മനസിലാവുന്നില്ല.എങ്കിലും കോടതിയിൽ നല്ല പ്രതീക്ഷയുണ്ട്.അവർ മതത്തിന്റെ പേരിൽ ഭിന്നിപ്പ് വരാൻ സമ്മതിക്കില്ല.

നിയമഭേദഗതി മുംസ്ളിംങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും കാന്തപുരം പറഞ്ഞു.