vijayan
വിജയൻ

മാനന്തവാടി: വെള്ളമുണ്ട എട്ടേനാല് ഒഴുക്കന്മൂല പടിക്കുഴ വീട്ടിൽ പി.കെ.വിജയൻ (68) നിര്യാതനായി. അഞ്ചുകുന്ന് ഹോമിയോ ആശുപത്രി ജീവനക്കാരനായിരുന്നു. ഒഴുക്കന്മൂല ഹോമിയോ ഡിസ്‌പെൻസറിയിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുഭദ്രാമ്മ. മക്കൾ: അരുൺകുമാർ (സ്റ്റാഫ് നഴ്സ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം), അനൂപ് കുമാർ (മർച്ചന്റ് നേവി). മരുമക്കൾ: ധന്യ അരുൺ (സ്റ്റാഫ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളേജ്), അനില അനൂപ്. സംസ്‌ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.