ഗ്രേസ് മാർക്ക്
നാലാം സെമസ്റ്റർ ബി.എ/ബി.എസ്.ഡബ്ല്യു/ബി.വി.സി/ബി.എഫ്.ടി/ബി.എ അഫ്സൽ-ഉൽ-ഉലമ വിദ്യാർത്ഥികളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളവർ അപേക്ഷ ഫെബ്രുവരി പത്തിനകം പരീക്ഷാഭവൻ ബി.എ വിഭാഗത്തിൽ സമർപ്പിക്കണം. അസൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനാവാത്തവർ അത് ലഭിക്കുന്ന മുറയ്ക്ക് എത്തിക്കണം. അപേക്ഷാ ഫോം വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
29-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ റഗുലർ (സി.ബി.സി.എസ്.എസ്)/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ പരീക്ഷാ ഹാൾടിക്കറ്റും ടൈംടേബിളും വെബ്സൈറ്റിൽ.
പരീക്ഷാഫലം
സൈക്കോളജി കോംപ്ലിമെന്ററി കോഴ്സായി തിരഞ്ഞെടുത്ത ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.ടി.എം/ബി.ടി.എഫ്.പി/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) വിദ്യാർത്ഥികളുടെ തടഞ്ഞുവച്ച നാലാം സെമസ്റ്റർ (ഏപ്രിൽ 2019) പരീക്ഷാഫലം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ യു.ജി ബി.എ/ബി.എസ്.ഡബ്ല്യു/ബി.വി.സി/ബി.ടി.ടി.എം/ബി.ടി.എഫ്.പി/ബി.എ അഫ്സൽ-ഉൽ-ഉലമ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം.
പരീക്ഷ
ഏഴാം സെമസ്റ്റർ ബി.ടെക്/പാർട്ട്ടൈം ബി.ടെക് (2009 സ്‌കീം) സപ്ലിമെന്ററി, ഏഴാം സെമസ്റ്റർ ബി.ടെക്/പാർട്ട്ടൈം ബി.ടെക് (2014 സ്‌കീം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, സർവകലാശാലാ എൻജിനിയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം) റഗുലർ പരീക്ഷകൾ ഫെബ്രുവരി 13ന് ആരംഭിക്കും.