കോഴിക്കോട്: ബാലികാദിനാചരണത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ജില്ലാതലത്തിൽ ശൈശവ വിവാഹ നിരോധനം മുഖ്യവിഷയമാക്കി പരിപാടികൾ സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 24 ന് രാവിലെ 10 ന് ഉദ്ഘാടനം നിർവ്വഹിക്കും. കൗൺസിലർ ബീന രാജൻ അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തും. ജില്ലാ വനിത ശിശുവികസന ഓഫീസർ അനിറ്റ എസ് ലിൻ, സുനീഷ് ടി.എം,പ്രിൻസിപ്പൽ രമ എ, ഹെഡ്മിസ്ട്രസ്സ് ഷാദിയ ബാനു, പി.ടി.എ പ്രസിഡന്റ് നജീബ് മാളിയേക്കൽ, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിൻസി എ, ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ പുഷ്പ വി തുടങ്ങിയവർ പങ്കെടുക്കും.