ഫറോക്ക്: ബേപ്പൂർ നിയോജകമണ്ഡലത്തിലെ നാലു പദ്ധതികള്‍ക്കായി ​കേരള അടിസ്ഥാന ​സൗകര്യ നിക്ഷേപ​ നിധി ബോർഡില്‍​ (കിഫ്ബി) നിന്ന് 40.74​ ​കോടി​ ​​രൂപയുടെ അനുമതിയായതായി വി.കെ.സി. മമ്മദ് കോയ എം.എല്‍.എ അറിയിച്ചു. ബേപ്പൂർ പുളിമുട്ട് – വട്ടക്കിണർ റോഡ് സ്ഥലമെടുപ്പ് – 36.67 കോടി, ഫറോക്ക് റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡ് മുതല്‍ - കരുവന്‍തിരുത്തി പാലം വരെ സ്ഥലമെടുപ്പ് – 2.90 കോടി, ചാലിയം ഫിഷറീസ് എല്‍.പി.സ്കൂള്‍ - 58 ലക്ഷം, ബേപ്പൂർ ജി.എല്‍.പി.സ്കൂള്‍ - 59 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ​