praveen
പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് അഡ്വ.കെ.പ്രവീൺ കുമാർ സംസാരിക്കുന്നു.

കുറ്റ്യാടി:പൗരത്വ നിയമത്തിനെതിരെ അവസാന ഘട്ടം വരെ കോൺഗ്രസ്സ് പോരാട്ട മുഖത്ത് ഒപ്പമുണ്ടാവുമെന്ന് കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ: കെ.പ്രവീൺ കുമാർ പറഞ്ഞു. യു.ഡി.എഫും വെൽഫയർ പാർട്ടിയും ചേർന്ന് നടത്തിയ പ്രതിഷേധ സംഗമം കുറ്റ്യാടി, അടുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരുതോങ്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കിളയിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തരിപ്പയിൽ ആലി സ്വാഗതം പറഞ്ഞു.വി വി മുഹമ്മദലി, ടി മുഹമ്മദ് വേളം, ജോൺ പൂതക്കുഴി, ജമാൽ കോരങ്കോട്, കെ പി എ റസാക്, വി കെ കുഞ്ഞബ്ദുല്ല, എൻ.കെ.കുഞ്ഞബ്ദുല്ല, പി.കെ സുരേന്ദ്രൻ, സൂപ്പി .ടി .എം, കെ സി കൃഷ്ണൻ മാസ്റ്റർ, ടി. എം കുഞ്ഞിരാമൻ, ബഷീർ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.