കോഴിക്കോട്: ബി.ജെ.പി ജില്ലാ പ്രസിഡന്റായി വി.കെ.സജീവൻ ചുമതലയേറ്റു. ഇന്നലെ രാവിലെ തളിയിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ ചടങ്ങിൽ സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ ചുമതല കൈമാറി.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചേറ്റൂർ ബാലകൃഷ്ണൻ, കെ.പി.ശ്രീശൻ, എ.പി.അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറി ടി.ലീലാവതി, ജില്ലാ ജനറൽ സെക്രട്ടറിമായ പി.ജിജേന്ദ്രൻ, ടി.ബാലസോമൻ, ജില്ലാ ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
മുതിർന്ന ബി.ജെ.പി നേതാവ് അഹല്യാ ശങ്കറിനെ വീട്ടിൽ ചെന്ന് കണ്ട് സജീവൻ അനുഗ്രഹം തേടി. ആർ.എസ്.എസ് വിഭാഗ് കാര്യാലയമായ ചാലപ്പുറം മാധവകൃപയിലെത്തി കേസരി മുഖ്യപത്രാധിപർ ഡോ.എൻ.ആർ. മധു, ആർ.എസ്.എസ് വിഭാഗ് പ്രചാരക് എ.ഗോപാലകൃഷ്ണൻ എന്നിവരെയും സന്ദർശിച്ചു.