കൽപ്പറ്റ: പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 26 ന് എൽ.ഡി.എഫ് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ ഐക്യദാർഢ്യ ശൃംഖല സംഘടിപ്പിച്ചു.
ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ശൃംഖലയിൽ വിദ്യാർത്ഥികളുടെ പരിപൂർണ പിന്തുണയുണ്ടാവുമെന്ന് പ്രഖ്യാപിച്ചാണ് ഐക്യദാർഢ്യ ശൃംഖല സംഘടിപ്പിച്ചത്. ജനുവരി 24ന് കൽപ്പറ്റ, ബത്തേരി, പനമരം, മാനന്തവാടി, വൈത്തിരി,പുൽപ്പള്ളി ഏരിയാ കേന്ദ്രങ്ങളിൽ മനുഷ്യ മഹാശൃംഖലയുടെ വിളബര ജാഥ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കും.