സുൽത്താൻ ബത്തേരി: ഹിന്ദു മതമല്ല ഹിന്ദു സംസ്‌ക്കാര
രാഷ്ട്രീയമാണ് ബി.ജെ.പി ഉയർത്തിപ്പിടിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. പൗരത്വ ബില്ലിനെപ്പറ്റി ബി.ജെ.പി ബത്തേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഹിന്ദു ഭൂരിപക്ഷമുള്ള നാടായതിനാലാണ് ഇവി​ടെ മതേതരത്വം നിലനിൽക്കുന്നത്. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും മുസ്ലീം സ്‌നേഹം തട്ടിപ്പാണ്. രാജ്യത്ത് ഒരു മുസ്ലീമിന് പോലും പൗരത്വം നഷ്ടമാകില്ല. പൗരത്വം നൽകുന്ന നിയമത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് മറ്റ് പാർട്ടികൾ അവസാനിപ്പിക്കണം.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി മദൻലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജിശങ്കർ, പി.സി.മോഹനൻ മാസ്റ്റർ, കൂട്ടാറ ദാമോദരൻ, പി.കെ.മാധവൻ, വി.മോഹനൻ എന്നിവർ സംസാരിച്ചു. കെ.സി.കൃഷ്ണൻകുട്ടി സ്വാഗതവും പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.

ഫോട്ടോ
ബത്തേരിയിൽ നടന്ന പൗരത്വ ബില്ലിനെപ്പറ്റിയുള്ള വിശദീക
രണ യോഗത്തിൽ എ.പി.അബ്ദുള്ളക്കുട്ടി സംസാരിക്കുന്നു.