കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന അൺ എയ്ഡഡ് സി.ബി.എസ്.ഇ മേഖലയിലെ സ്‌കൂളുകളോടുള്ള സംസ്ഥാന സർക്കാരിന്റെ വിവേചനപരമായ സമീപനം ഖേദകരമാണെന്ന് കൗൺസിൽ ഒഫ് സി ബി എസ് ഇ സ്‌കൂൾസിന്റെ നേതൃത്വത്തിൽ കണ്ണൂർ , വയനാട്, കാസർകോട് , കോഴിക്കോട് ജില്ലകളിലെ മാനേജർമാരുടെ യോഗം വിലയിരുത്തി.
നാഷണൽ കൗൺസിൽ ഒഫ് സി ബി എസ് ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ഉദ്ഘാടനം ചെയ്തു. .ഭാരതീയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്ര ചെയർമാൻ എ കെ ബി നായർ അദ്ധ്യക്ഷത വഹിച്ചു. ഉത്തരമേഖലാ ഓർഗനൈസിംഗ് സെക്രട്ടറി ഫാദർ. ബിജു മീമ്പുഴ, കെ കെ രാജൻ , ഫാദർ . മാത്യു കളപ്പുരയിൽ , ഡി. ഷിംജിത് , എൻ.പി . സജിത്ത് കുമാർ, വി ആർ കൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.