tubin
ടുബിൻ വർഗീസ്

മീനങ്ങാടി: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് സാരമായി പരിക്കറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കാര്യമ്പാടി കണ്ണാശുപത്രിയ്ക്ക് സമീപം മുക്കത്ത് വർഗീസിന്റെ മകൻ ടുബിൻ വർഗീസ് (32) ആണ് മരിച്ചത്. ബഹ്‌റിനിൽ ജോലി ചെയ്യുന്ന ടുബിൻ അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു.

ഡിസംബർ 29 ന് പുൽപ്പള്ളി പാക്കത്ത് വെച്ചായിരുന്നു അപകടം. പിൻസീറ്റിലിരുന്ന ടുബിന് കാലിനായിരുന്നു മുഖ്യമായും പരിക്ക്. മൂന്നാഴ്ചയോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കിടന്ന ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു.ഇന്നലെ രാവിലെ ശ്വാസതടസ്സം നേരിട്ട ടുബിനെ കല്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മ: ബീന. സഹോദരൻ: ഷെബിൻ.

സംസ്‌കാരം ഇന്ന് രാവിലെ മീനങ്ങാടി സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.