കുറ്റ്യാടി:അദ്ധ്യാപകർക്ക് നിയമനാംഗീകാരം ഉടൻ നൽകണമെന്ന് കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിയമന അംഗീകാരം തടയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏലിയാറ ആനന്ദൻ ഉദ്ഘാടനം ചെയ്തു.പി.ജമാൽ അദ്ധ്യക്ഷനായി.എം.വിനോദ് കുമാർ, കെ.കെ.പാർത്ഥൻ, കെ.പി.ശ്രീധരൻ, പി.വി.ശ്രീജ, പി.കെ.സുരേഷ്, അനൂപ് കാരപ്പറ്റ, പി.പി.ദിനേശൻ, വി.വിജേഷ്, കെ.പി.രജീഷ് കുമാർ, ഡൊമനിക് കളത്തൂർ, എം.ഇ.രമേശ്, പി.അശോകൻ തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികൾ: പി.ജമാൽ (പ്രസി) സുനന്ദ് .എസ് .ശങ്കർ, കെ.പി.ഗിരീഷ് ബാബു, പുഷ്പരാജൻ (വൈ: പ്രസി) മനോജ് കൈവേലി (സെക്ര) ഇ.ഉഷ, വി.പി.അജ്നാസ്, പി.കെ.ബീന, പി.ഹാരിസ്, കെ.കെ.വിനോദൻ (ജോ: സെക്ര) പി.സാജിദ് (ഖജാ)