താമരശ്ശേരി: ജനുവരി 27, 28 തിയ്യതികളിൽ നടക്കുന്ന തേറ്റാമ്പുറം പള്ളിയറക്കാവ് മഹോത്സവത്തിന്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിച്ചു.
1978 കാലഘട്ടത്തിൽ മുടങ്ങിക്കിടന്നിരുന്ന ഉത്സവം പുനരാരംഭിക്കാൻ നേതൃത്വം നൽകിയ വ്യക്തികൾ, ക്ഷേത്ര പരിസരത്തെ കർഷകർ, ക്ഷീരകർഷകർ, വിദ്യാഭ്യാസ,കലാ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ തുടങ്ങി 27 പേരെ പൊന്നാടയും ഉപഹാരവും നൽകിയാണ് ആദരിച്ചത്. പരിപാടി കരുവാറ്റ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.തേവള്ളി ഉമാദേവി ബ്രാഹ്മണി അമ്മ വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു.ചെയർമാൻ കെ.പി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
ഗിരീഷ് തേവള്ളി, എം.കെ.അപ്പുക്കുട്ടൻ, വി.പി.രാജീവൻ, എൻ.കെ.രാമൻകുട്ടി , എൻ.കെ.ബാലൻ, എ.കെ.ശിവദാസൻ, വി.കെ.മാധവൻ എന്നിവർ പ്രസംഗിച്ചു.രജിഷ ഷൈജു സ്വാഗതവും ശ്യാമള ബാബു നന്ദിയും പറഞ്ഞു. ഉത്സവത്തിന്റെ ഭാഗമായി ജനുവരി 24 ന് വൈകുന്നേരം 6.30ന് ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ഡോ.റോഷ്ന സുരേഷ് ക്ലാസെടുക്കും. 25 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറയ്ക്കൽ, 26 ന് വൈകുന്നേരം 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും.