കോഴിക്കോട്:കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, ഡോ.എം.കെ മുനീര്‍, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, ജില്ലാകലക്ടര്‍ സാംബശിവ റാവു, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് തുടങ്ങിയവര്‍ പങ്കെടുക്കും