കൽപ്പറ്റ: കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ നിലവിലുള്ള അവസ്ഥ പഠിക്കുന്നതിന് സർവ്വേ തുടങ്ങി.
ഓട്ടോമാറ്റിക് റോഡ് സർവ്വേ വെഹിക്കിൾ ഉപയോഗിച്ച് ഡൽഹി ആസ്ഥാനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിവര ശേഖരണം.

ഓട്ടമാറ്റിക് റോഡ് സർവേ വെഹിക്കിളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ച്

പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിനായി കമ്പ്യൂട്ടർ അധിഷ്ഠിത മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പതിനൊന്ന് ജില്ലകളിൽ സർവ്വേ പൂർത്തിയാക്കി. റോഡിന്റെ നീളം, വീതി, വളവുകൾ,
ചെരിവുകൾ, കയറ്റിറക്കങ്ങൾ കൂടാതെ റോഡിന്റെ നിലവിലെ ഉപരിതലത്തിലെ ഘടനയും സ്ഥിതിയും തുടങ്ങിയവയുടെ വിവരശേഖരണം ഇതുവഴി സാധിക്കും. പുതുതായി രൂപീകരിച്ച റോഡ് മെയ്ന്റനൻസ് വിംഗ് ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്.

കമ്പ്യൂട്ടറുകൾ, സെൻസറുകൾ, ജിപിഎസ്, മൂന്ന് ക്യാമറകൾ, സ്‌കാനറുകൾ തുടങ്ങിയവ ഉൾകൊള്ളുന്നതാണ് റോഡ് സർവ്വേ വെഹിക്കിൾ.

ആദ്യപടിയായി എൻജിനീയർമാർ നേരിട്ട് റോഡുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഒക്ടോബർ രണ്ടാം വാരത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് സർവേ ആരംഭിച്ച് ഇന്നലെ വയനാട്ടിൽ എത്തി. കൽപ്പറ്റ,മാനന്തവാടി,ചുണ്ട,ചോലാടി,മേപ്പാടി,ചൂരൽമല തുടങ്ങി 80 കിലോമീറ്റർ പരിശോധന പൂർത്തിയാക്കി.
പ്രിൻസിപ്പൽ സയന്റിസ്റ്റ് എ.കെ.സാഗർ, ടെക്നീഷ്യൻ സുനിൽ ദത്ത്, പൊജക്ട് അസിസ്റ്റന്റ് മാധവേന്ദ്ര ശർമ്മ,
റോഡ് മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷ്മണൻ, അസിസ്റ്റന്റ് എഞ്ചിനീയർ സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട്ടിൽ സർവ്വേ നടക്കുന്നത്.