കുറ്റ്യാടി :കഴിഞ്ഞ ദിവസം കുറ്റ്യാടി ഗവ: ഹൈസ്കൂൾ അധ്യാപിക ക്ലാസിൽ വച്ച് വിദ്യാർത്ഥികളോട് വിവാദ പരാമർശം നടത്തിയതായി പരാതി. അദ്ധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംഘടനകൾ ആവശ്യപെട്ടു.നടപടി ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്രീജേഷ് ഊരത്ത്, ഇ.എം അസ്ഹർ, നൗഷാദ് ടി.എം, കെ.കെ.ജിതിൻ, എ.കെ.വിജീഷ്, കെ.എസ്.യു.ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ രാഹുൽചാലിൽ, നിധിൻ യു.കെ, നഫീൻ എഫ്, റിഷാൽ കെ. കെ. അമ്യത് എന്നിവർ അറിയിച്ചു.