പഠനസാമഗ്രി വിതരണം
വിദൂരവിദ്യാഭ്യാസം യു.ജി ഒന്നാം സെമസ്റ്റർ വിദ്യാര്‍ത്ഥികൾക്കുള്ള പഠനസാമഗ്രികൾ 25-ന് പത്ത് മുതൽ അഞ്ച് വരെ അതത് കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ രജിസ്റ്റർ ചെയ്ത ബി.കോം വിദ്യാർത്ഥികൾ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നിന്ന് പഠനസാമഗ്രികൾ കൈപ്പറ്റണം. എസ്.ഡി.ഇ തിരിച്ചറിയൽ കാർഡുമായി ഹാജരാകണം. വിതരണ കേന്ദ്രങ്ങളുടെയും വിതരണം ചെയ്യുന്ന പുസ്തകങ്ങളുടെയും വിവരങ്ങൾക്ക് www.sdeuoc.ac.in. ഫോൺ: 0494 2400288, 2407356.
പരീക്ഷാ അപേക്ഷ
മാള കാർമൽ കോളേജിലെ ഒന്നാം സെമസ്റ്റർ ബി.വോക് (2018 പ്രവേശനം, 2019 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 170 രൂപ പിഴയോടെ അഞ്ച് വരെയും ഫീസടച്ച് ഫെബ്രുവരി ആറ് വരെ രജിസ്റ്റർ ചെയ്യാം.
നാലാം സെമസ്റ്റർ എം.പി.എഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി ഒന്ന് വരെയും ഫീസടച്ച് ഫെബ്രുവരി മൂന്ന് വരെ രജിസ്റ്റർ ചെയ്യാം.
സ്‌പെഷൽ പരീക്ഷ
സ്‌പോർട്‌സ് മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള ഒന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ/ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.എസ് സി/ബി.എസ്.സി ഇന്‍ ആൾട്ടർനേറ്റ് പാറ്റേൺ/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ സ്‌പെഷ്യൽ പരീക്ഷ 29-ന് ആരംഭിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.