മാനന്തവാടി: പൊഴുതന പാറക്കുന്ന് എസ്റ്റേറ്റ് പാടിയിൽ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പൊഴുതന കലാനിവാസിൽ സി.ആർ ഹരിപ്രസാദി (34) ന് തടവും പിഴയും ശിക്ഷ. വിവിധ വകുപ്പുകൾ പ്രകാരം രണ്ട് വർഷം തടവും1000 രൂപ പിഴയും, ആറ് മാസം തടവും, ഒരു വർഷം തടവും, 15 ദിവസം തടവും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും.
മാനന്തവാടി എസ്.സി,എസ്.ടി സ്‌പെഷ്യൽ കോടതി ജഡ്ജി പി സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസ് എസ് എം എസ് ഡി വൈ എസ് പി കെ.പി കുബേരൻ നമ്പൂതിരിയാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
വീട്ടിൽ ആക്രമിച്ച് കയറിയ ഹരിപ്രസാദ് തന്റെ ഭർത്താവിനെ ഇരുമ്പു വടി കൊണ്ട് അടിച്ച് മുറിവേൽപ്പിച്ചെന്നും തടയാൻ ശ്രമിച്ച തന്നെ വിട്ടുമുറ്റത്തേക്ക് വലിച്ചിട്ട് വസ്ത്രം വലിച്ചുകീറി മാനഹാനി വരുത്തിയെന്നുമായിരുന്നു വീട്ടമ്മയുടെ പരാതി.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജോഷി മുണ്ടയ്ക്കൽ ഹാജരായി.