മാനന്തവാടി: വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി കുരങ്ങുപനി
സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം നാരങ്ങാക്കുന്ന്‌ കോളനിയിലെ മുപ്പത്തിയാറുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ജനുവരി 21നാണ് യുവതി രോഗലക്ഷണങ്ങളോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതേ പ്രദേശത്ത് 3 പേർ ഇപ്പോഴും ചികിത്സയിലാണ്. പനി ബാധിച്ച ആളുകൾ എല്ലാവരും രണ്ടു കിലോമീറ്റർചുറ്റളവിലുള്ളവരാണ്. ഇതോടെ ഈ വർഷം
ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.