മുക്കം: നേതാജി സുഭാസ് ചന്ദ്ര ബോസിന്റെ ജന്മദിനം ബിപി മൊയ്തീൻ സേവാ മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.പരിപാടി നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. കൊളായിൽ സജ്ന ഹാഷ്മിക്ക് ബിപി മൊയ്തീൻ വീരപുരസ്കാരവും നർഗീസ് ബീഗത്തിന് രവീന്ദ്രൻ പനങ്കുറ മാനവ സേവ പുരസ്കാരവും അദ്ദേഹം സമ്മാനിച്ചു.
പുരസ്കാരം നേടിയവരെ എ എം അബ്ദുറഹിമാൻ പൊന്നാടയണിയിച്ചു. പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മൊയ്തീൻ കലാകേന്ദ്രം - കേരള കലാമന്ദിർ ലയനത്തിന് മുക്കം ഭാസി കാർമികത്വം വഹിച്ചു. സുനിൽ മണാശ്ശേരി നേതാജി അനുസ്മരണ പ്രഭാഷണം നടത്തി.മുക്കം വിജയൻ, അഡ്വ.ആനന്ദകനകം, എം അശോകൻ, എം സുകുമാരൻ, ബി അലി ഹസ്സൻ, മുക്കം ബാലകൃഷ്ണൻ, ഗർവാസിസ് വട്ടുകളം, കെ സുന്ദരൻ, വി ജലീൽ, എസ് പ്രഭാകരൻ, നാസർ കൊളായി, എ എം ജമീല, എം എ സൗദ, എ സി നിസാർ ബാബു, ഡോ.ബേബി ഷക്കീല എന്നിവരും സംസാരിച്ചു