മേപ്പാടി: മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവം ക്ഷേത്രം തന്ത്രി ചാത്തനാട്ട് ഇല്ലം രാമചന്ദ്രൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഫെബ്രു. 10 ന് ആരംഭിക്കും. 14,15 തീയതികളിലാണ് പ്രധാന ഉത്സവം. ഫെബ്രുവരി 17ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.
14ന് രാവിലെ 11 മണി മുതൽ 12 വരെ പൊങ്കാലയും പൂജയും. വൈകീട്ട് ആറിന് ദീപാരാധനയും പഞ്ചവാദ്യവും. തുടർന്ന് പ്രദക്ഷിണം. രാത്രി എട്ടിന് കലാപരിപാടികൾ. 15ന് രാവിലെ ഒമ്പതു മുതൽ 12 വരെ പഞ്ചവാദ്യത്തോടെ കുംഭാഭിഷേകം. ഉച്ചകഴിഞ്ഞ് 3.30ന് താലപ്പൊലി എഴുന്നെള്ളത്ത്. വൈകീട്ട് 6.30 മുതൽ 12 മണി വരെ വരവ്കാഴ്ചത്തട്ട് സ്വീകരിക്കൽ. രാത്രി 12ന് നഗരപ്രദക്ഷിണം. 16ന് ഉദയം, കനലാട്ടം. ഏഴുമണിക്ക് ഗുരുസിയാട്ടം. 12 മണിക്ക് വെട്ടിയാട്ടം. 17ന് രാത്രി എട്ടുമണിക്ക് കൊടിയിറക്ക്, കരകം എഴുന്നെള്ളത്ത്.
ഉത്സവ നടത്തിപ്പിനായി സി.സഹദേവൻ (ചെയർമാൻ), കെ.ബാബു (ജനറൽ കൺവീനർ), ഇ.നാരായണൻ നമ്പീശൻ (ട്രഷറർ), വി.കേശവൻ, ടി.കെ.സുധാകരൻ, കെ.കെ.ശ്രീനിവാസൻ, എൻ.പി.ചന്ദ്രൻ, ബി.സുരേഷ്ബാബു (രക്ഷാധികാരികൾ) എന്നിവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.