കോഴിക്കോട്: സെന്‍സസ് വിവരങ്ങള്‍ ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) തയ്യാറാക്കാന്‍ അടിസ്ഥാനവിവരമായി കണക്കാക്കുമെന്ന ആശങ്കയുണ്ടെന്നിരിക്കെ, അത് തീർക്കുന്നതുവരെ കേരളത്തിൽ സെന്‍സസ് നടപടികള്‍ ആരംഭിക്കരുതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഫോണ്‍ നമ്പര്‍ അടക്കം രേഖപ്പെടുത്തണമെന്ന് കേന്ദ്രത്തിന്റെ ചോദ്യാവലിയിലുണ്ട്. വീട്, വാഹനം, മൊബൈല്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും ചോദിക്കുന്നുണ്ട്. ഇവിടെ എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍, സെന്‍സസിനെച്ചൊല്ലിയുള്ള ഇത്തരം ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രമേ സെന്‍സസ് നടപടികള്‍ ആരംഭിക്കൂ എന്ന് തീരുമാനിക്കണം.
കെ.സച്ചിദാനന്ദന്‍, ബി.ആര്‍.പി. ഭാസ്‌കര്‍, എം.ഐ.അബ്ദുല്‍ അസീസ്,
ഗ്രോ വാസു, എം.ഗീതാനന്ദന്‍ തുടങ്ങിയവർക്കൊപ്പം കെ.മുരളീധരന്‍ എം.പി യും പ്രസ്താനവയിൽ ഒപ്പുവെച്ചിട്ടുണ്ട്.