കോഴിക്കോട്: ജില്ലാ പഞ്ചായത്തും കാലിക്കറ്റ് സൈക്കിൾ ബ്രിഗേഡും വിമുക്തി ജില്ലാ മിഷനും സംയുക്തമായി ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന വിമുക്തി സൈക്കിൾ കോൺക്ലേവ് പ്രണവ് ആലത്തൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടർ സാംബശിവ റാവു, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.ആർ.അനിൽകുമാർ, പോർട്ട് ഓഫീസർ അശ്വിൻ പ്രതാപ് തുടങ്ങിയവർ സംബന്ധിക്കും. ലഹരിക്കെതിരെ കാവലാളുകളായി സൈക്കിൾ ബ്രിഗേഡ് എന്ന മുദ്രാവാക്യമുയർത്തി ഒരു മാസം നടത്തുന്ന വിമുക്തി സൈക്കിൾ ചാലഞ്ചിനും ഇന്ന് തുടക്കമാകും.