കൊയിലാണ്ടി:റിപ്പബ്ലിക് ദിന വർണക്കാഴ്ചകളൊരുക്കി പൂക്കാട് കലാലയത്തിന്റെ വർണോൽസവത്തിന് ഇന്ന് തുടക്കമാവും. പ്രശസ്ത കാർട്ടൂണിസ്റ്റ് കരുണാകരൻ പേരാമ്പ്ര വർണോത്സവം ഉദ്ഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് രാഷ്ട്രപിതാവിന്റെ ജീവിതത്തെ ആധാരമാക്കി 'ഗാന്ധിജീയം ' ചിത്രരചനാ മത്സരം നടക്കും.
വൈകിട്ട് കാപ്പാട് കടപ്പുറത്ത് 'മണ്ണും മനസ്സും മലിനമാക്കരുത് ' എന്ന വിഷയത്തിൽ അക്ഷരശില്പം തീർക്കും. തുടർന്ന് ചിത്രകാരന്മാരുടെ നേതൃത്വത്തിൽ പരിസര സംരക്ഷണ പ്രതിജ്ഞയെടുക്കും.
റിപ്പബ്ലിക് ദിനത്തിൽ ചിത്രപ്രദർശനം നടത്തും.ചേമഞ്ചേരിയുടെ ഇന്നലെകളെ അധികരിച്ച് കലാലയം ചിത്രവിഭാഗം തയ്യാറാക്കിയ ഓർമ്മച്ചിത്രങ്ങൾ ഫെബ്രുവരി ആദ്യവാരം ഗ്രാമ പഞ്ചായത്തിന് സമർപ്പിക്കും.