കൽപ്പറ്റ: റിപ്പബ്ലിക്ക് ദിനത്തിൽ ഔദ്യോഗിക അതിഥിയായി മോദി സർക്കാർ വലതുപക്ഷ ഫാസിസ്റ്റ് ആയ ബ്രസീസിലിയൻ പ്രസിഡന്റ് ബോൺ സൊനാരോവിനെ ക്ഷണിച്ച് വരുത്തുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ സമാധാന പ്രതിഛായയ്ക്ക് ലോകരാജ്യങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കുമെന്ന് അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ചൂണ്ടിക്കാട്ടി. കറുത്ത വർഗ്ഗക്കാരോടും ആദിവാസി സമൂഹത്തോടും തികഞ്ഞ അവജ്ഞയും പ്രതികാരമനോഭാവവും പ്രകടിപ്പിക്കുന്ന ബോൺസോനാരോയെ പോലൊരാളെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെയുള്ള കടന്നാക്രമണമാണെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സി.കെ.ശശീന്ദ്രൻ എം എൽ എ പറഞ്ഞു. ജില്ലാ സെക്രട്ടറി എം. ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ. ജിവ്സൻ വി പോൾ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജെയ്ൻ ആന്റണി നന്ദി പറഞ്ഞു.