img202001
നേതാജി ജയന്തി ആഘോഷ പരിപാടിയിൽ പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ സംസാരിക്കുന്നു

മുക്കം:പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയ്ക്കും അതിൽ ഉൾച്ചേർന്ന മതേതര മൂല്യങ്ങൾക്കും എതിരാണെന്നും അതിനാൽത്തന്നെ ആ നിയമത്തിനെതിരെയുള്ള പ്രതിഷേധവും പ്രക്ഷോഭവും പൂർണാർത്ഥത്തിൽ മതേതര നിലപാടിൽ നിന്നു കൊണ്ടു തന്നെയാവണമെന്നും പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ അഭിപ്രായപ്പെട്ടു.

വർഗീയ-മതമൗലിക മുദ്രാവാക്യങ്ങൾ മുഴക്കി ആരും പ്രക്ഷോഭത്തെ വർഗീയവത്കരിക്കരുത്. ദൗർഭാഗ്യവശാൽ ഇപ്പോൾ ഇത്തരം മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കുന്നു.ഇത്തരം മതാത്മക മുദ്രാവാക്യങ്ങൾ ഭൂരിപക്ഷ വർഗീയതയെ കൂടുതൽ ശക്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബിപി മൊയ്തീൻ സേവാ മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നേതാജി ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവാ മന്ദിരം ഹാളിൽ നടന്ന നേതാജി അനുസ്മരണ പരിപാടി മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. കൊളായിൽ സജ്നഹാഷ്മിക്ക് ബിപി മൊയ്തീൻ വീരപുരസ്കാരവും നർഗീസ് ബീഗത്തിന് രവീന്ദ്രൻ പനങ്കുറ മാനവ സേവ പുരസ്കാരവും അദ്ദേഹം സമ്മാനിച്ചു.പുരസ്കാരം നേടിയവരെ എ എം അബ്ദുറഹിമാൻ പൊന്നാടയണിയിച്ചാദരിച്ചു.