രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ ഡിവിഷൻ 21 (മുട്ടുംകുന്ന്) എല്ലാ വീടുകളിലും ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കൊണ്ട് ഹരിതസമൃദ്ധി വർഡായി പ്രഖ്യാപിച്ചു. ഹരിത കേരളം മിഷന്റെയും 'കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ ഹരിതസമൃദ്ധി വാർഡ് പദ്ധതിയുടെ പ്രവർത്തനം വാർഡ് കൗൺസിലർ എം.മനോജ് കുമാറിന്റെയും ,ഗ്രീൻ മുട്ടുകുന്ന് സമിതിയുടേയും നേതൃത്വത്തിൽ നേരത്തെ തന്നെ തൈകളും, ഗ്രോബാഗുകളും നൽകി കൊണ്ട് ആരംഭിച്ചിരുന്നു.
ഇതിനായി രാമനാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായവും ലഭ്യമായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മുട്ടുകുന്നിലെ മാണിയോളി ബാബു രാജൻ എന്ന വരുടെ വീട് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ മേലത്ത് ശാരദ എന്ന മുതിർന്ന കർഷകയ്ക്ക് തൈകൾ നൽകിക്കൊണ്ട് രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഹരിതസമൃദ്ധി വാർഡ് പ്രഖ്യാപനം നടത്തി.
കൃഷി ഓഫീസർ .ശബ്ന എം.സ് സ്വാഗതവും ഗ്രീൻ മുട്ടുകുന്ന് സമിതിയുടെ സെക്രട്ടറി കെ.പ്രേമരാജൻ നന്ദിയും പറഞ്ഞ പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ല കോർഡിനേറ്റർ .പി. പ്രകാശ് പദ്ധതി വിശദീകരണവും സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബീനപ്രഭ, ജമീല. കെ, കൗൺസിലർമാരായ വിനീത.കെ.എം, ബുഷ്റ.എ.പി, പുഷ്പ.കെ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.പ്രിയ എന്നിവർ സംസാരിച്ചു വാർഡിലെ മുഴുവൻ കർഷക പ്രമുഖരും വീട്ടമ്മമാരായ കർഷക വനിതകളും തുടങ്ങി വാർഡിലെ മുഴുവൻ പേരും പരിപാടിയിൽ പങ്കെടുത്തു.