വടകര: ഓർക്കാട്ടേരി യൂണിറ്റ് കെ എസ് എസ് പിയു വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി ദാമു കൈത്താങ്ങ് കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. ഗംഗാധരൻ ഏറാടി , പി.വി. സുരേന്ദ്രൻ, ,മധുസൂദനൻ എന്നിവർ സംസാരിച്ചു.ഓർക്കാട്ടേരി ഗവ: ആശുപത്രിയിൽ കിടത്തി ചികിത്സ അനുവദിക്കുക. ഓർക്കാട്ടേരി, വില്ല്യാപ്പള്ളി വഴി വടകര ബസുകൾ റൂട്ടുകൾ അനുവദിക്കുക, പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് ,ഉത്സവ ബത്ത എന്നിവ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
വി.പി കമലാക്ഷി പ്രസിഡണ്ടായും എം.കെ രാധാകൃഷ്ണ കുറുപ്പ് സെക്രട്ടറിയായും ഇ.കെ കേളപ്പകുറുപ്പ് ട്രഷറർ ആയുള്ള പാനൽ അംഗീകരിച്ചതായി വരണാധികാരി എൻ. പി ഭാസ്ക്കരൻ മാസ്റ്റർ പ്രാഖ്യാപിച്ചു.