തലക്കുളത്തൂർ : തലക്കുളത്തൂർ വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് കാരണം ജനങ്ങൾ വലയുന്നു.ഏഴ് മാസത്തോളമായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ആളില്ല, ഇപ്പോൾ ജനുവരി ഒന്ന് മുതൽ സ്‌പെഷ്യൽ വില്ലേജ് ഓഫീസറും നീണ്ട അവധിയിൽ പോയിരിക്കുകയാണ്. ഫീൽഡ് അസിസ്റ്റന്റ് കഴിഞ്ഞ ജൂണിൽ വിരമിച്ചെങ്കിലും ഇത് വരെ പകരം ആളെ നിയമിച്ചിട്ടില്ല. സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആരോഗ്യപരമായ കാരണങ്ങളാലാണ് ലീവിൽ പോയത്.ഈ വിഷയത്തിൽ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തലക്കുളത്തൂർ മണ്ഡലം സെക്രട്ടറി ജോബിഷ് തലക്കുളത്തൂർ, ജില്ലാ കളക്ടർ എ ഡി.എം.റോഷ്‌നി നാരായണൻ, തഹസിൽദാർ ഇൻ ചാർജ്ജ് ഷെറീന എന്നിവർക്ക് പരാതി നൽകി.