കൊടുവള്ളി: സെന്റർ ഫോർ ഇസ് ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെയും എം.എസ്.എം. സംസ്ഥാന സമിതിയുടെയും കീഴിൽ കോഴിക്കോട് സൗത്ത് ജില്ലാ സർഗോത്സവിന് കൊടുവള്ളിയിൽ തുടക്കമായി. 300 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്റ്റേജ് തല മത്സരങ്ങൾ ഇന്ന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം രജനി തടത്തിൽ സമ്മാനദാനം നിർവഹിക്കും. ഡോ.ഐ.പി.അബ്ദുസ്സലാം, പി.ടി.അബ്ദുൽ മജീദ് സുല്ലമി, ജംഷിദ് ഉസ്മാൻ, നസീർ ചാലിയം, മറിയക്കുട്ടി സുല്ലമിയ്യ എന്നിവർ പ്രസംഗിക്കും