bank
യുവാക്കളെ സഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കുകയെന്ന ഉദ്ദേശ്യത്തോടെ കൊടിയത്തൂര്‍ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന കൂട്ടായ്മ ബാങ്ക് വൈസ് പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: യുവാക്കളെ സഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കുകയെന്ന ഉദ്ദേശ്യത്തോടെ കൊടിയത്തൂര്‍ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍, ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയിലെ യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.

ബാങ്കിന്‍റെ വിവിധ പദ്ധതികളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, യുവാക്കള്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് ബാങ്കിന്‍റെ എല്ലാവിധ സഹായവും ലഭ്യമാക്കുന്നതിനുമാണ് കൂട്ടായ്മ . മുഴുവന്‍ യുവജനങ്ങളെയും ബാങ്കില്‍ ഇടപാടുകാരാക്കുന്നതിനും കൂട്ടായ്മയിൽ നിർദ്ദേശമുണ്ടായി.

ബാങ്ക് വൈസ് പ്രസിഡന്റ് വി. വസീഫ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു .സെക്രട്ടറി കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.. ഡയറക്ടര്‍ എ.സി. നിസാര്‍ബാബു യോഗത്തിന്‍റെ ഉദ്ദേശ്യം വിശദീകരിച്ചു. വിവിധ യുവജനസംഘടനാ ഭാരവാഹികളായ പി. റഹ്മത്തുള്ള, പി.കെ റഫീഖ് .,പി അജ്മല്‍ ., ക്ലബ്ബ് ഭാരവാഹികളായ പി ശരത് , ചന്ദ്രന്‍ കവിലട, യൂസഫ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് അസി. സെക്രട്ടറി കെ. മുരളീധരന്‍ സ്വാഗതവും സി. ഹരീഷ് നന്ദിയും പറഞ്ഞു.