കോഴിക്കോട് : ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ പ്രായോഗിക വിജ്ഞാനവും ഗവേഷണ അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള സംഘടിപ്പിച്ച ത്രിദിന റസിഡൻഷ്യൽ ശില്പശാലയായ ശാസ്ത്രപഥം എ പ്രദീപ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ മല്ലികശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ കോ-ഓർഡിനേറ്റർ എ കെ അബ്ദുൾ ഹക്കീം പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി കളക്ടർ സി ബിജു മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രോഗ്രാം ഓഫീസർ വി വസീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. ഷിൽബി എം തോമസ്, ഡോ. മനോജ് മാത്യൂസ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും തിരഞ്ഞെടുത്ത 120 പ്ലസ് വൺ വിദ്യാർത്ഥികളാണ് ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്. ഹയർ സെക്കൻഡറി വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ചേർന്നാണ് സമഗ്ര ശിക്ഷാ കേരള ശാസ്ത്രപഥം പദ്ധതി നടപ്പാക്കുന്നത്.