കോഴിക്കോട് : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തത്ത്വ ചിന്തകൾ യുവ മനസ്സുകളിൽ എത്തിക്കുന്നതിന് വായനശാല പ്രസ്ഥാനങ്ങൾ മുഖ്യധാരയിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും, നേതാജിയുടെ ചരിത്രം ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും പാഠ്യ വിഷയമാക്കണമെന്നും അഡ്വ. പി.എം സുരേഷ്‌ബാബു പറഞ്ഞു. വേങ്ങേരി നേതാജി റീഡിംഗ് റൂം ആൻഡ് ലൈബ്രറി സംഘടിപ്പിച്ച നേതാജി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ടി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മതിരോളി ശ്രീധരൻ, പി.വിനയൻ, പി.പി. രാമനാഥൻ, കെ.എം.കുഞ്ഞിക്കോയ, പി.വിനോദ്, പി.എം.കരുണാകരൻ, പി.പി.ഭാമിനി, എൻ.കെ. ബാബുരാജ്, കെ.പി. സജീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.