maram
അപകട ഭീഷണി ഉണ്ടാക്കുന്ന തണൽ മരം

കുറ്റ്യാടി: കുട്ടികളുടെ പാർക്കിനുള്ളിലെ പാതയോരത്തെ വലിയ തണൽ മരം അപകട സാദ്ധ്യത ഉണ്ടാക്കുന്നതായി പരിസരവാസികളുടെ പരാതി. മരത്തിന്റെ ശാഖകൾ പരിസരമാകെ പടർന്ന് പിടിച്ചിരിക്കുകയാണ്. വേരുകൾ അടി തട്ടിലേക്ക് ഇറങ്ങാത്തതിനാൽ മുകൾവശത്തെ അമിത ഭാഗം മരത്തിന് താങ്ങാനാവാതെ കടപുഴകി വീഴാനുള്ള സാദ്ധ്യതയുണ്ട്. പടർന്നിരിക്കുന്ന കൊമ്പുകൾ കാറ്റിൽ തൊട്ടടുത്ത കെട്ടിടങ്ങൾക്കും റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും അപകട ഭീതി ഉയർത്തുകയാണ്. ജലാംശ ഭൂമിയായതിനാൽ ശാഖകളിലെ ചില്ലി കൊമ്പുകൾ പരിസരത്താതെ പടർന്നിരിക്കുകയാണ്. മൃദുല വർഗ്ഗത്തിൽ പെട്ട ഇത്തരം മരങ്ങൾക്ക് മറ്റ് മരങ്ങൾക്ക് കണ്ടു വരുന്ന കാതൽ കാണാറില്ല. വലിച്ചെടുക്കുന്ന വെള്ളം മുകൾ വശത്തെ കൊമ്പുകളിലും ഇലകളിലും ശേഖരിച്ചു വയ്ക്കുന്നതിനാൽ ചില്ലകളുടെ ഭാരം കാരണം പൊട്ടി താഴെ വീഴും. മരം കടപുഴകി വീഴാനുമുള്ള സാദ്ധ്യതയും ഏറെയാണ്. ബന്ധപ്പെട്ട അധികാരികളോട് പരിഹാരം കാണണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പരിഹാരമായില്ലെന്നാണ് പരാതി.