oxygen
കുറ്റ്യാടി റെയിഞ്ച് ഓഫിസർ നീതു ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ടൗൺ ജെ.സി.ഐയും, കായക്കൊടി ഹയർ സെക്കൻഡറി സ്‌കൂളും, സംയുക്ത മായി നടത്തിയ ഓക്‌സിജൻ പാർലറിന്റെ സോൺ ലെവൽ ഉദ്ഘാടനം കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ നീതു നിർവഹിച്ചു.ശുദ്ധവായു ലഭ്യമാക്കുക എന്ന ഉദ്യേശ ലക്ഷത്തോടെ ജെ.സി.ഐ ആവിഷ്‌കരിച്ച ക്ലൈമറ്റ് ആക്ഷൻ പ്രോഗ്രാം ആണ് ഓക്‌സിജൻ പാർലർ.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഫല വൃക്ഷ തൈകളാൾ വച്ച് പിടിപ്പിച്ചിരുന്നു. കായക്കൊടി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ് എസ് സ്‌കൗട്ട് വളണ്ടിയർമാർക്കും, കുറ്റിയാടി ജെ.സി.ഐക്കുമാണ് പരിപാലന ചുമതല. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ഓക്‌സിജൻ പാർലർ എന്ന പ്രോഗ്രാം കൊണ്ട് ജെ.സി.ഐ ജെ.സി.ഐ ഉദ്യേശിക്കുന്നത്.
ജെ.സി.ഐ മേഖല സോൺ കോഡിനേറ്റർ മീരാ മേനോൻ അദ്ധ്യക്ഷത വഹിച്ചു. സോൺ പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ ദീപേഷ് നായർ മുഖ്യാതിഥി ആയിരുന്നു. ജെ.സി.ഐ കുറ്റ്യാടിയുടെ പ്രസിഡന്റ് എൻ.കെ ഫിർദൗസ് സ്വാഗതം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ അബൂബക്കർ മാസ്റ്റർ, പി.ടി എ പ്രസിഡന്റ് സൈനുദ്ധീൻ, സോൺ ഉപാദ്ധ്യക്ഷൻ ജെ.സി.ഐ സെനറ്റർ ജോജോ ചാക്കോ, ജില്ല കോഡിനേറ്റർ ജെ.സി ശശികുമാർ, സെക്രട്ടറി ജെ.സി.ജവഹർ, പി.ഡി ജെ സി സുദീപ് കോ- പി.ഡി മാരായ ജെ.സി.പ്രകാശ്, ജെ.സി ലിജു മാസ്റ്റർ, സോൺ ഓഫീസർമാരായ, ഹാഫിസ് സന്തോഷ്,ഷൗക്കത്തലി, ജിനീഷ്, പി.കെഹമീദ് ജിനീഷ് എ കെ. എന്നിവർ സംസാരിച്ചു.