@ ഡിമൻഷ്യ സെന്റർ ഉടൻ

കോഴിക്കോട്: മറവി രോഗം ബാധിച്ചവർക്കായി സമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പ്രഥമ ഡിമൻഷ്യ സെന്റർ വൈകാതെ കോഴിക്കോട്ട് പ്രവർത്തനമാരംഭിക്കും. മറവി രോഗം ബാധിച്ചവരെഒപ്പം നിറുത്താനും അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇൗ പദ്ധതി.

സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന ഡിമൻഷ്യ സെന്റർ കോഴിക്കോട്ട് വെള്ളിമാടുകുന്നിലെ സാമൂഹിക നീതി വകുപ്പിന്റെ കൈവശമുള്ല സ്ഥലത്താണ് തുടങ്ങുന്നത്. ഗവ. വയോജന പരിപാലനകേന്ദ്രത്തിന്റെ കെട്ടിടമാണ് ഡിമൻഷ്യ സെന്ററിനായി നവീകരിച്ചത്.

മറവി രോഗം ബാധിച്ച മുതിർന്ന പൗരന്മാർക്കാണ് ഇവിടെ പ്രവേശനം നൽകുന്നത്. തെരുവുകളിലും ആശുപത്രികളിലും ഒറ്റപ്പെട്ട് കഴിയുന്നവരെ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ എത്തിക്കും. വീടുകളിൽ കഴിയുന്നവരെ കുടുംബാംഗങ്ങൾക്ക് പ്രവേശിപ്പിക്കാം. അസുഖം ബാധിക്കുന്നവർക്ക് മുഴുവൻ സമയപരിചരണം ആവശ്യമാണ്. ഇതിന് സാധിക്കാത്ത വീടുകളിൽ ഉള്ലവർ, തെരുവുകളിലും ആശുപത്രികളിലും ഉപേക്ഷിക്കപ്പെട്ടവർ തുടങ്ങിയവർക്കെല്ലാം പരിചരണം ലഭ്യമാക്കും.

കോഴിക്കോട്ട് പദ്ധതി വിജയിച്ചാൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഓരോ മാസവും പ്രവർത്തന റിപ്പോർട്ടും മാസപുരോഗതിയും സാമൂഹിക നീതി വകുപ്പിന് കൈമാറണം. മറവി രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സാമൂഹിക നീതി വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

@ സൗകര്യങ്ങൾ ഒരുക്കി

80 പേർക്ക് താമസിക്കാം.

ഭക്ഷണവും താമസവും സൗജന്യം

മുഴുവൻ സമയ പരിചരണം

കൗൺസിലമാരുടെ സേവനം

ആഴ്ചയിൽ ഒരു ദിവസം ഡോക്ടറെത്തും

ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം

ഇംഹാൻസിന്റെ സേവനം

ടി.വി, പുസ്തകങ്ങൾ എന്നിവയും