4 മണി മുതൽ 4.15 വരെയാണ് മനുഷ്യശൃംഖല

3.30 ന് ട്രയൽ ആരംഭിക്കും

കൽപ്പറ്റ: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക് ദിനമായ ഇന്ന് എൽ.ഡി.എഫ് സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി വയനാട് ജില്ലയിൽ മാനന്തവാടി മുതൽ കൽപ്പറ്റ വരെ മനുഷ്യമഹാ ശൃംഖല തീർക്കും.
ജില്ലയിലെ മനുഷ്യമഹാശൃംഖലയുടെ ആദ്യ കണ്ണിയായി മാനന്തവാടി ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പങ്കെടുക്കും. ഒ.ആർ കേളു എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി മോഹനൻ, സംഘാടക സമിതി ചെയർമാനും, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ എന്നിവരും കണ്ണിചേരും.

മനുഷ്യമഹാശൃംഖലയുടെ ജില്ലയിലെ അവസാന കണ്ണിയായി കൽപ്പറ്റയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എ യുമായ സി.കെ ശശീന്ദ്രൻ അണിചേരും. അദ്ദേഹത്തോടൊപ്പം എൻ.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എം ശിവരാമൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എ മുഹമ്മദ്, സാഹിത്യകാരൻ ഒ.കെ ജോണി, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി പി വർക്കി, എൽഡിഎഫ് താലൂക്ക് കൺവീനർ വി.പി ശങ്കരൻ നമ്പ്യാർ, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി മുഹമ്മദ് പഞ്ചാര, കേരള കോൺഗ്രസ്സ് (സ്‌കറിയ) സണ്ണി മാത്യു എന്നിവരും, പനമരത്ത് കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി പി.കെ ബാബുവും, മറ്റു വിവിധ സ്ഥലങ്ങളിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എൻ പ്രഭാകരൻ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഇ.ജെ ബാബു, സി.എസ് സ്റ്റാലിൻ, ജോണി മറ്റത്തിലാനി, എം.വി ബാബു, ഡോ. അമ്പി ചെറിയാൻ, അഡ്വ. ഗീവർഗീസ്, സംസ്ഥാന കൗൺസിൽ അംഗം പി.കെ മൂർത്തി എന്നിവരും അണിചേരും.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ സുരേഷ്, കെ റഫീഖ് എന്നിവർ വിവിധ സ്ഥലങ്ങളിൽ കണ്ണികളാവും. എൽ.ജെ.ഡി നേതാവ് ഡോ: ഗോകുൽദേവ്, റിട്ടയേർഡ് ഡി.എം.ഒ ഡോ: ടി.വി സുരേന്ദ്രൻ എന്നിവർ മാനന്തവാടിയിൽ കണ്ണികളാവുമ്പോൾ കോൺഗ്രസ് .എസ് ജില്ലാ പ്രസിഡന്റ് കെ.പി ശശികുമാർ, എൽ.ജെ.ഡി ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ്‌കുമാർ, ഡി. സുഗതൻ എന്നിവരും അണിചേരും. കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി ഭഗീരഥൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എം വർക്കി മാസ്റ്റർ, ജസ്റ്റിൻ ബേബി, എം മധു, ബേബി വർഗീസ്, എം.എസ് സുരേഷ് ബാബു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.ശശാങ്കൻ, ഐ.എൻ.എൽ നേതാവ് നജീബ് ചന്ദക്കുന്ന്, എൻ.സി.പി പ്രതിനിധി മുഹമ്മദാലി, ഐ.എൻ.എൽ നേതാവ് എം.ടി ഇബ്രാഹിം, എൽ.ജെ.ഡി നേതാവ് എൻ.ഒ ദേവസ്യ, കൽപ്പറ്റ നിയോജക മണ്ഡലം സംഘാടക സമിതി ചെയർമാൻ അഡ്വ. പി ചാത്തുക്കുട്ടി എന്നിവർ കൽപ്പറ്റയിൽ സി.കെ ശശീന്ദ്രനോടൊപ്പം അവസാന കണ്ണികളായി അണിനിരക്കും. കൂടാതെ എൽ.ഡി.എഫ് ഘടക കക്ഷികളുടെ വിവിധ നേതാക്കൾ വിവിധ പ്രദേശങ്ങളിൽ കണ്ണികളായി ചേരും.

മനുഷ്യ ശൃംഖലയിൽ അണിചേർന്ന ശേഷം വിവിധ കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ നടക്കും. എൽഡിഎഫ് നേതാക്കൾ സംസാരിക്കും.