കൽപ്പറ്റ: ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 2000 ഊരുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു. കൽപ്പറ്റ നഗരസഭയിലെ നെടുനിലം കോളനിയിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ ഭരണ ഘടനയുടെ ആമുഖം വായിച്ചു കൊണ്ട് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ അദ്ധ്യക്ഷത വഹിച്ചു.

പനമരം ആര്യന്നൂർ കോളനിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എ.ചാക്കോ അദ്ധ്യക്ഷത വഹിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയിലെ വെള്ളപ്പാട്ട് കോളനിയിൽ ചെയർമാൻ ടി.എൽ.സാബു, കൽപ്പറ്റ നഗരസഭയിലെ പടപുരം കോളനിയിൽ ചെയർപേഴ്സൺ സനിത ജഗദീഷ്, മാനന്തവാടി നഗരസഭയിലെ മംഗലശ്ശേരി കോളനിയിൽ ചെയർമാൻ വി.ആർ.പ്രവീജ്, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മംഗലശ്ശേരി കോളനിയിൽ പ്രസിഡന്റ് പി.തങ്കമണി, വൈത്തിരി വട്ടക്കുണ്ട് കോളനിയിൽ ഉഷാകുമാരി, മൂപ്പൈനാട് അമ്പലക്കുന്ന് കോളനിയിൽ പ്രസിഡന്റ് പി.യമുന, മേപ്പാടി ചെമ്പോത്തറ കോളനിയിൽ പ്രസിഡന്റ് സഹദ്, കണിയാമ്പറ്റ ഓണിവയൽ കോളനിയിൽ പ്രസിഡന്റ് ബിന്ദു ജേക്കപ്പ്, തരിയോട് മാക്കുനി കോളനിയിൽ പ്രസിഡന്റ് ഷീജ ആന്റണി, മുട്ടിൽ ചെലഞ്ഞിച്ചാൽ കോളനിയിൽ ഭരതൻ.പി, എടവക കാരക്കോട് കോളനിയിൽ ഉഷാ വിജയൻ, മീനങ്ങാടി ഗോഖലെ നഗർ കോളനിയിൽ ബീന വിജയൻ, കോട്ടത്തറ പുതുശ്ശേരിക്കുന്ന് കോളനിയിൽ ലീലാമ്മ ജോസഫ്, തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനിയിൽ മായാദേവി, വെങ്ങപ്പള്ളി കോക്കുഴി കോളനിയിൽ പി.എം.നാസർ, മുള്ളൻക്കൊല്ലി മരക്കടവ് കോളനിയിൽ ഗിരിജ കൃഷ്ണൻ, തൊണ്ടർനാട് കുഞ്ഞോം കോളനിയിൽ ബാബു.പി.എ, അമ്പലവയൽ ആയിരംകൊല്ലി കോളനിയിൽ സീതാ വിജയൻ, പടിഞ്ഞാറത്തറ ചെല്ല്യാംകുന്ന് കോളനിയിൽ നൗഷാദ് എം.പി, പുൽപ്പള്ളി ചുണ്ടക്കൊല്ലി കോളനിയിൽ ബിന്ദു പ്രകാശ്, മാനന്തവാടി ബ്ലോക്കിൽ മുള്ളൻക്കൊല്ലി കോളനിയിൽ ഗീത ബാബു, പൊഴുതന ഇടിയംവയൽ കോളനിയിൽ എൻ.സി.പ്രസാദ്, സുൽത്താൻ ബത്തേരി ബ്ലോക്ക് തൊടുവെട്ടി കോളനിയിൽ ലത ശശി, തവിഞ്ഞാൽ ഗോദാവരി കോളിയിൽ അനീഷ സുരേന്ദ്രൻ, നൂൽപ്പുഴ പിലാക്കാവ് കോളനിയിൽ ശോഭൻകുമാർ, നെൻമേനി അമ്പലക്കുന്ന് കോളനിയിൽ പത്മനാഭൻ, കൽപ്പറ്റ ബ്ലോക്കിൽ കല്ലുമല റാട്ടക്കൊല്ലി കോളനിയിൽ ഉഷാ തമ്പി, പനമരം ബ്ലോക്കിൽ കരിമ്പന കോളനിയിൽ ടി.എസ്.ദിലീപ്കുമാർ എന്നിവർ ഭരണഘടനയുടെ ആമുഖം ചൊല്ലി കൊടുത്തു.

ഭരണഘടന സാക്ഷരതാ പരിപാടിയുടെ ഭാഗമായി കൽപ്പറ്റ നഗരസഭയിലെ നെടുനിലം കോളനിയിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്ത് ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുന്നു.