കോഴിക്കോട്: ഭരണഘടനയ്ക്കു നേരെയുള്ള വെല്ലുവിളി ചെറുക്കുമെന്ന പ്രഖ്യാപനവുമായി ഇന്ന് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യമഹാ ശൃംഖല നടക്കും.ജില്ലയുടെ വടക്കെ അറ്റമായ അഴിയൂരിൽ പി.സതീദേവി ആദ്യകണ്ണിയാവും. തെക്കേ അറ്റത്ത് രാമനാട്ടുകരയിൽ വി.കെ.സി. മമ്മദ്കോയ എം.എൽ.എ യായിരിക്കും അവസാന കണ്ണി.

മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർക്ക് പുറമെ എഴുത്തുകാരായ എം.ജി.എസ്. നാരായണൻ, പി.വത്സല, കെ.പി. രാമനുണ്ണി, പി.കെ.പാറക്കടവ്, എൻ.പി.ഹാഫിസ് മുഹമ്മദ്, എം.എൻ. കാരശ്ശേരി, ഡോ.ഖദീജ മുംതാസ്, വി.ആർ. സുധീഷ്, കെ.ഇ.എൻ, കെ.പി സുധീര, കടത്തനാട്ട് നാരായണൻ, ഡോ. കെ.എം. ഭരതൻ, ഡോ. എം.ആർ രാഘവവാര്യർ, പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്രനടന്മാരായ മാമു ക്കോയ, ജോയ് മാത്യു, സംവിധായകൻ രഞ്ജിത്ത്, മനു അശോകൻ, നടി സാവിത്രി ശ്രീധരൻ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, പ്രേംചന്ദ്, കൈതപ്രം വിശ്വനാഥൻ നമ്പൂതിരി,
ചിത്രകാരൻ പോൾ കല്ലാനോട്, കവി പി.കെ ഗോപി, വീരാൻകുട്ടി, വി.ടി. മുരളി, ഐസക് ഈപ്പൻ, ഡോ.പി.കെ പോക്കർ, എ.ശാന്തകുമാർ, ജയപ്രകാശ് കാര്യാൽ, ടി.സുരേഷ്ബാബു, ചെലവൂർ വേണു, മാധവൻ കുന്നത്തറ, എം.എ നാസർ, ഉഷ ചന്ദ്രബാബു, കാസിം വാടാനപ്പള്ളി, സി.മുഹമ്മദ് ഫൈസി (കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ് പ്രസിഡൻറ്), ടി.പി അബ്ദുള്ള കോയ മദനി, (കെ.എൻ.എം പ്രസിഡൻറ്), ഡോ: ഹുസ്സൈൻ മടവൂർ. ഡോ. ഐ.പി അബ്ദുൾ സലാം (മർക്കസുദ്ദഅ്വ), ടി.കെ. അബ്ദുൾ കരീം, (എം.എസ്.എസ്.) അബ്ദുൾ നാസർ സഖാഫി, (എസ്.വൈ.എസ്), സി.പി. കുഞ്ഞുമുഹമ്മദ് (എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ്). ഡോ. മജീദ് സ്വലാഹി (കെ.എൻ.എം), കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചഹമ്മദ് ഹാജി എന്നിവർ പങ്കെടുക്കും. സി.പി.ഐ നേതാവ് സത്യൻ മൊകേരിയും എൽ.ഡി.എഫ് ജില്ലാ ഭാരവാഹികളും കോഴിക്കോട് നഗരത്തിൽ ശൃംഖലയിൽ പങ്കാളികളാവും.