കുന്ദമംഗലം: പാഠം ഒന്ന് പാടത്തേക്ക് എന്ന ആശയം മുൻനിറുത്തി ചാത്തമംഗലം ആർ.ഇ.സി ഗവ.സ്കൂൾ വിദ്യാർത്ഥികൾ വിത്തിറക്കിയ ഒന്നര ഏക്കർ പാടത്തെ ജൈവ കൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു . വെണ്ണക്കോട്ടെ ഒറവങ്കര കുട്ടികൃഷ്ണൻനായരുടെ പാടത്താണ് കൃഷിയിറക്കിയത് .
പി.ടി.പി ഉമ്മ, രക്തശാലി എന്നീ ഇനം നെൽവിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. ചാത്തമംഗലം കൃഷി ഓഫീസർ പി.വിജയകൃഷ്ണൻ, സ്കൂൾ പി.ടി.എ.പ്രസിഡന്റ് പ്രജീഷ് കുമാർ, സി.ബിജു, പ്രിൻസിപ്പൽമാരായ എം. മംഗളാഭായി,പി.ആർ.വിനേഷ്, ഹെഡ് മാസ്റ്റർ ടി.അസീസ്, പി.ടി.എ മെമ്പർമാരായ മനോജ്, ലിഷ പൊന്നി രാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു .