കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുന്ദമംഗലം മണ്ഡലം ജനറൽ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ ബാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി.എം. ബാബുമോൻ,എം സത്യേന്ദ്രനാഥ്, നാസർ മാവൂരാൻ, കെ സുന്ദരൻ, കെ.കെ ജൗഹർ, ടി മുഹമ്മദ് മുസ്തഫ,നിമ്മി സജി, കെ.കെ മഹിത, സലീം രാമനാട്ടുകര, സിദ്ധീഖ് പുവ്വാട്ട് പറമ്പ്. സഹദ് മാവൂർ, അഷ്റഫ് സിറ്റി എന്നിവർ പ്രസംഗിച്ചു, പുതിയ ഭാരവാഹികളായി സഹദ് മാവൂർ (പ്രസിഡന്റ്), ജിനിലേഷ് ടി (ജന. സെക്രട്ടറി),മുസമ്മിൽ വെള്ളിപറമ്പ് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.