കോഴിക്കോട്: രാജ്യത്തിന്റെ നിലനില്പിന് ഭരണഘടനയും ഭരണഘടന മുന്നോട്ടു വെക്കുന്ന മൂല്യങ്ങളും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
കോഴിക്കോട് ബീച്ചിൽ നടന്ന ജില്ലാതല റിപബ്ലിക് ദിനാഘോഷ പരിപാടിയിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ.രാഘവൻ എം.പി, എം.എൽ.എമാരായ ഡോ.എം.കെ.മുനീർ, എ.പ്രദീപ്കുമാർ, പുരുഷൻ കടലുണ്ടി, വി.കെ.സി.മമ്മദ് കോയ, സ്വാതന്ത്രസമര സേനാനികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. ജില്ലാ കളക്ടർ സാംബശിവറാവു, ഉന്നതാ പൊലീസ് ഉദ്യോഗസ്ഥർ,ഡെപ്യൂട്ടി മേയർ മീരാ ദർശക്, സബ് കളക്ടർ ജി.എസ് പ്രിയങ്ക , സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുത്തു. വിവിധങ്ങളായ 31 പ്ലാറ്റുണുകളും 21 പ്ലോട്ടുകളും അണി നിരന്നു. പരേഡിൽ പങ്കെടുത്തവർക്ക് മന്ത്രി ട്രോഫി സമ്മാനിച്ചു.